ഫലസ്തീനികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കും- സല്‍മാന്‍ രാജാവ്

റിയാദ് - സൗദി അറേബ്യ ഫലസ്തീനികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് വ്യക്തമാക്കി. ഫലസ്തീനികളുടെ നിരവധി അവകാശങ്ങള്‍ ഹനിക്കുന്ന പശ്ചിമേഷ്യന്‍ സമാധാന പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഫോണില്‍ ബന്ധപ്പെട്ടാണ് സൗദിയുടെ ഉറച്ച നിലപാട് രാജാവ് ആവര്‍ത്തിച്ചത്.


ജറൂസലം വില്‍പനക്കുള്ളതല്ല; ട്രംപിന്റെ പദ്ധതി തള്ളി മഹ്മൂദ് അബ്ബാസ്


ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവിന്റെ കാലം തൊട്ട് ഇന്നു വരെ ഫലസ്തീന്‍ പ്രശ്‌നത്തില്‍ സൗദി അറേബ്യയുടെ നിലപാട് ഉറച്ചതാണ്. തങ്ങളുടെ പ്രത്യാശകളും മോഹങ്ങളും സാക്ഷാല്‍ക്കരിക്കുന്ന ഫലസ്തീനികളുടെ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്തുണ നല്‍കുമെന്നും സല്‍മാന്‍ രാജാവ് വ്യക്തമാക്കി.

 

Latest News