ഫലസ്തീന്‍ സമാധാനം: യു.എസിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് യു.എ.ഇ

അബുദാബി- അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ ഫലസ്തീനികള്‍ക്കും ഇസ്രയേലികള്‍ക്കും ശാശ്വത സമാധാനവും യഥാര്‍ഥ സഹവര്‍ത്തിത്വവും കൈവരിക്കാനാകുമെന്ന് യു.എ.ഇ വിശ്വസിക്കുന്നുവെന്ന് വാഷിംഗ്ടണിലെ യു.എ.ഇ അംബാസഡര്‍ യൂസഫ് അല്‍ ഒതൈബ പ്രസ്താവനയില്‍ പറഞ്ഞു.
പലസ്തീന്‍-ഇസ്രയേല്‍ സമാധാന കരാറിലെത്താനുള്ള യു.എസ് ശ്രമങ്ങള്‍ തുടരുന്നതിനെ യു.എ.ഇ അഭിനന്ദിക്കുന്നതായും അംബാസഡര്‍ പറഞ്ഞു.
ചൊവ്വാഴ്ച പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച സമാധാന പദ്ധതി യു.എസിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ചട്ടക്കൂടിനുള്ളിലെ ചര്‍ച്ചകളിലേക്ക് മടങ്ങിവരുന്നതിനുള്ള സുപ്രധാന തുടക്കമാണെന്ന് അംബാസഡര്‍ പറഞ്ഞു.
കിഴക്കന്‍ ജറുസലേമിന്റെ ചില ഭാഗങ്ങള്‍ തലസ്ഥാനമാക്കിയുള്ള പലസ്തീന്‍ രാഷ്ട്രമാണ് ട്രംപ് നിര്‍ദേശിച്ചത്. നിര്‍ദ്ദിഷ്ട പദ്ധതി പ്രകാരം, അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കോളനികളെ അമേരിക്ക അംഗീകരിക്കും. പകരമായി, പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് നാലുവര്‍ഷത്തെക്ക് മരവിപ്പിക്കാന്‍ ഇസ്രായേല്‍ സമ്മതിക്കും.

 

Latest News