കിടപ്പറ രംഗം ചിത്രീകരിച്ച് ഭീഷണി: ദുബായില്‍ യുവതിക്ക് ജയില്‍ ശിക്ഷ

ദുബായ്- സെക്‌സ്‌റ്റേപ്പ് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 200,000 ബഹ്‌റൈന്‍ ദിനാര്‍ (1.95 ദശലക്ഷം ദിര്‍ഹം) ആവശ്യപ്പെട്ട് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനെ ബ്ലാക്ക് മെയില്‍ ചെയ്ത വനിതക്ക്  ആറുമാസം ജയില്‍ ശിക്ഷ.
ഹു ഈസ് ഹിയര്‍ എന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനിലൂടെയാണ് തങ്ങള്‍ കണ്ടുമുട്ടിയതെന്നും ബഹ്‌റൈനില്‍ നേരില്‍ കണ്ടുമുട്ടാന്‍ തീരുമാനിച്ചതായും വാദി ദുബായ് കോടതിയില്‍ പറഞ്ഞു. താന്‍ യു.എ.ഇയിലാണ് താമസിക്കുന്നതെന്നും എന്നാല്‍ ഉടന്‍ തന്നെ ബഹ്‌റൈന്‍ സന്ദര്‍ശിക്കുമെന്നും മൊറോക്കന്‍ യുവതി തന്നോട് പറഞ്ഞു. അവര്‍ അവിടെ എത്തിയപ്പോള്‍ ഞങ്ങള്‍ അവളുടെ സ്ഥലത്ത് വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും 39 കാരന്‍ പറഞ്ഞു,
അനധികൃത ബന്ധം ചിത്രീകരിക്കാന്‍ 22 കാരിയായ മൊറോക്കന്‍ യുവതി കിടപ്പുമുറിയില്‍ ക്യാമറ ഒളിപ്പിച്ചിരുന്നു. തുടര്‍ന്ന് യുവതി പണം ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് വഴി ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയതോടെയാണ് കേസ് കോടതിയില്‍ എത്തിയത്.

 

Latest News