Sorry, you need to enable JavaScript to visit this website.

പത്തടിച്ച് ഗോകുലം, രണ്ടു പേര്‍ക്ക് ഹാട്രിക്‌

ബംഗളൂരു - ഇന്ത്യന്‍ വനിതാ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള ഒന്നിനെതിരെ പത്തു ഗോളിന് കേന്‍്‌ക്രെ എഫ്.സിയെ തരിപ്പണമാക്കി. നേപ്പാളുകാരിയായ സ്‌ട്രൈക്കര്‍ സബിത്ര ഭണ്ഡാരി മാത്രം അഞ്ചു ഗോളടിച്ചു. കരിഷ്മ ഷിര്‍വോയ്കറും ഹാട്രിക് നേടി. മനീഷയാണ് അവശേഷിച്ച രണ്ടു ഗോള്‍ സ്വന്തമാക്കിയത്. 
തുടക്കം മുതല്‍ ഗോകുലം ആഞ്ഞടിച്ചപ്പോള്‍ സ്വന്തം പകുതി വിടാന്‍ കേന്‍ക്രെ പ്രയാസപ്പെട്ടു. ഇടവേളയില്‍ തന്നെ ഗോകുലം 7-1 ന് മുന്നിലെത്തി. മുപ്പത്തഞ്ചാം മിനിറ്റില്‍ ഒറ്റക്കുള്ള മുന്നേറ്റത്തില്‍ ക്യാപ്റ്റന്‍ സൗമ്യ ഗുഗുലോതി നേടിയ മനോഹരമായ ഗോളാണ് മത്സരത്തില്‍ കേന്‍ക്രെക്ക് ആഹ്ലാദം സമ്മാനിച്ച ഏക മുഹൂര്‍ത്തം. 

Latest News