Sorry, you need to enable JavaScript to visit this website.

ഇംഗ്ലണ്ടിന് ഉജ്വല തിരിച്ചുവരവ്

ജോഹന്നസ്ബര്‍ഗ് - നാലാമത്തെയും അവസാനത്തെയും മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 191 റണ്‍സിന് തകര്‍ത്ത ഇംഗ്ലണ്ട് നാലു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 3-1 ന് നേടി. ആദ്യ ടെസ്റ്റ് തോറ്റ ശേഷമാണ് ഇംഗ്ലണ്ട് തിരിച്ചുവന്നത്. ദക്ഷിണാഫ്രിക്കന്‍ പെയ്‌സ്ബൗളര്‍ വെര്‍നോന്‍ ഫിലാന്റര്‍ വിടവാങ്ങി. 
ജയിക്കാന്‍ 466 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോര്‍ നേടേണ്ടിയിരുന്ന ആതിഥേയര്‍ 274 ന് ഓളൗട്ടായി. റാസി വാന്‍ഡര്‍ഡ്യൂസന് (98) തലനാരിഴക്ക് സെഞ്ചുറി നഷ്ടമായി. ബെന്‍ സ്‌റ്റോക്‌സാണ് പ്ലയര്‍ ഓഫ് ദ സീരീസ്.  

Latest News