Sorry, you need to enable JavaScript to visit this website.

പ്രഥമ സൗദി സൈക്ലിംഗ് അടുത്ത മാസം റിയാദില്‍

റിയാദ് - പ്രഥ സൗദി ടൂര്‍ സൈക്ലിംഗ് ഫെബ്രുവരി നാല് മുതല്‍ എട്ട് വരെ റിയാദില്‍ നടക്കും. അഞ്ച് സ്റ്റെയ്ജുകളുള്ള ടൂറിന്റെ മൊത്തം ദൈര്‍ഘ്യം 755 കിലോമീറ്ററായിരിക്കും. റിയാദിലെ അല്‍മംസക് ഫോര്‍ടിലായിരിക്കും ഉദ്ഘാടനം. സദൂസ് കാസില്‍, വാദി നമര്‍ പാര്‍ക്ക്, അല്‍ബുജൈരി ചരിത്ര നഗരം തുടങ്ങിയ നാഴികക്കല്ലുകള്‍ യാത്രികര്‍ പിന്നിടും. 13 രാജ്യങ്ങളിലെ 18 ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. പ്രമുഖ ബ്രിട്ടിഷ് താരം മാര്‍ക്ക് കാവന്‍ഡിഷ്, ഫ്രഞ്ച് താരം നാസര്‍ ബൂഹാനി, ഡച്ച് സൈക്ലിസ്റ്റ് നികി ടെര്‍പ്‌സ്ട്ര തുടങ്ങിയവര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. 
സൗദി താരങ്ങള്‍ക്ക് പ്രമുഖരോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പൊരുതാനുള്ള അവസരമാണ് ഇതെന്ന് സൗദി സൈക്ലിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍ സുബഹ് അല്‍കറയ്ദീസ് അഭിപ്രായപ്പെട്ടു. സൗദി ടൂര്‍ 25 ടി.വി ശൃംഖലകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കും. സൗദി ടൂറിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഫെബ്രുവരി ആറിന് പ്രത്യേകം മത്സരങ്ങളുണ്ടാവും. ഫെബ്രുവരി എട്ടിന് വനിതാ സൈക്ലിംഗ് സംഘടിപ്പിക്കും. 



 

Latest News