സൗദിയിലേക്ക്  വനിതാ ഗോള്‍ഫും

ജിദ്ദ - സൗദി അറേബ്യ വനിതാ ഗോള്‍ഫ് ടൂര്‍ണമെന്റിന് വേദിയൊരുക്കുന്നു. ലേഡീസ് യൂറോപ്യന്‍ ടൂറില്‍ പുതുതായി ഉള്‍പെടുത്തിയ മൂന്നു വേദികളിലൊന്ന് സൗദിയാണ്. മാര്‍ച്ചിലായിരിക്കും പ്രഥമ സൗദി ലേഡീസ് ചാമ്പ്യന്‍ഷിപ്. ചുരുങ്ങിയത് 10 ലക്ഷം ഡോളറായിരിക്കും പ്രൈസ് മണി. ഈ വര്‍ഷം ലേഡീസ് യൂറോപ്യന്‍ ടൂറില്‍ 24 മത്സരങ്ങളുണ്ടാവും. 
വനിതാ ചാമ്പ്യന്‍ഷിപ് മാര്‍ച്ച് 19 മുതല്‍ 22 വരെ കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റിയിലെ റോയല്‍ ഗ്രീന്‍സ് ഗോള്‍ഫ് ആന്റ് കണ്‍ട്രി ക്ലബ്ബിലാണ് അരങ്ങേറുക. കാര്‍ലി ബൂത്ത്, ആമി ബൗള്‍ഡന്‍, റെയ്ചല്‍ ഡ്രമണ്ട്, സ്വീഡന്റെ കാമില ലെനാര്‍ത്, ഇസബെല്ല ഡെയ്‌ലേര്‍ട് എന്നിവര്‍ ചാമ്പ്യന്‍ഷിപ്പിന്റെ അംബാസഡര്‍മാരായിരിക്കും. 

Latest News