മസ്കത്ത്- കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതിനാല്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഒമാനിലെ എല്ലാ വിമാനത്താവളങ്ങളും തയാറാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (പിഎസിഎ) പറഞ്ഞു. രാജ്യത്ത് ഇതേവരെ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയിലെ പുതിയ അണുബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞങ്ങള്‍ വിശകലനം ചെയ്യുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ (എംഎഎച്ച്) സഹകരണത്തോടെ ഏത് സാഹചര്യത്തെയും നേരിടാന്‍ സുല്‍ത്താനേറ്റിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങല്‍ തയാറാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ പുതിയ കൊറോണ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഓഫീസ് അറിയിച്ചു.






