വിവാഹം കഴിക്കാന്‍ വയ്യ, കൃത്രിമ ഗര്‍ഭധാരണത്തിലൂടെ യൂസഫ് ഖാന്‍ പിതാവായി

ദുബായ്- ദുബായില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ സംഗീത അധ്യാപകന്‍ യൂസഫ് ഖാന് (37) വിവാഹം കഴിക്കാന്‍ താല്‍പര്യമില്ല. എന്നാല്‍ ഒരു കുഞ്ഞ് വേണം. അവിവാഹിതനായതിനാല്‍ ഒരു ദത്തെടുക്കല്‍ കേന്ദ്രവും അദ്ദേഹത്തിന്റെ അപേക്ഷ അംഗീകരിച്ചില്ല. അങ്ങനെയാണ് കൃത്രിമ ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ നേടിയെടുക്കാനള്ള അസാധാരണ തീരുമാനത്തില്‍ യൂസഫ് ഖാന്‍ എത്തുന്നത്.
ഗോവയുടെ തലസ്ഥാനമായ പനജിയിലെ ഒരു ആശുപത്രിയില്‍ 2019 ഡിസംബര്‍ രണ്ടിന്, തന്റെ കുഞ്ഞ് കബീര്‍ ജനിച്ചപ്പോള്‍ അച്ഛനാകണമെന്ന അദ്ദേഹത്തിന്റെ ദീര്‍ഘനാളത്തെ ആഗ്രഹം നിറവേറി. പന്ത്രണ്ടാമത്തെ കൃത്രിമ ഗര്‍ഭധാരണ ശ്രമമാണ് വിജയം കണ്ടത്.
ഇത് എന്റെ ജീവിതത്തെ മാറ്റിമറിക്കുകയും എനിക്ക് ഒരിക്കലും അറിയാത്ത ഒരു പ്രണയത്തെക്കുറിച്ച് എന്നെ പഠിപ്പിക്കുകയും ചെയ്തു. ഞാന്‍ എത്ര സന്തോഷവാനാണെന്ന് നിങ്ങള്‍ക്കറിയില്ല. ഇത് വിവരണാതീതമായ ഒരു വികാരമാണ്.…എനിക്ക് ലഭിച്ച ഏറ്റവും പ്രതിഫലദായകമായ അനുഭവം- അദ്ദേഹം പറഞ്ഞു.
നാപ്കിന്‍ മാറ്റുക, ഭക്ഷണം കൊടുക്കുക, കുളിപ്പിക്കുക, എന്നിവയെല്ലാം പഠിക്കാന്‍ രണ്ട് രാത്രികള്‍ മാത്രമേ എടുത്തിട്ടുള്ളൂവെന്ന് ഖാന്‍ പറഞ്ഞു. ഇപ്പോള്‍ എനിക്ക് ഇവയെല്ലാം കണ്ണടച്ച് ചെയ്യാന്‍ കഴിയും,” കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍നിന്ന് മടങ്ങിയെത്തിയ ഖാന്‍, ദുബായ് സിലിക്കണ്‍ ഒയാസിസില്‍ നടത്തുന്ന ഒരു ബോട്ടിക് മ്യൂസിക് സ്‌കൂളായ ദി മ്യൂസിക് ബോക്‌സില്‍ ജോലി പുനരാരംഭിച്ചു.

 

Latest News