ഷാര്‍ജ- ഷാര്‍ജ ഖാലിദ് ലഗൂണില്‍നിന്ന് മുങ്ങല്‍ വിദഗ്ധര്‍ 440 കിലോഗ്രാം മാലിന്യം നീക്കംചെയ്തു. മ്യൂസിയം അതോറിറ്റി വര്‍ഷംതോറും നടത്തിവരാറുള്ള കാമ്പയിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്, ടയര്‍, ഗ്ലാസ് ഉള്‍പ്പെടെയുള്ള മാലിന്യം നീക്കം ചെയ്തത്. ഷാര്‍ജ അക്വേറിയം, എമിറേറ്റ്‌സ് ഡൈവിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍നിന്നുള്ള 42 മുങ്ങല്‍ വിദഗ്ധരും സന്നദ്ധപ്രവര്‍ത്തകരും ശുചീകരണ കാമ്പയിനില്‍ പങ്കെടുത്തതായി സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഷാര്‍ജ പോലീസ്, ഷാര്‍ജ മുനിസിപ്പാലിറ്റി, എമിറേറ്റ്‌സ് ഡൈവിംഗ് സെന്റര്‍ എന്നിവയുമായി സഹകരിച്ചായിരുന്നു സമുദ്രമാലിന്യം നീക്കംചെയ്തത്. സമുദ്ര പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നതെന്ന് ഷാര്‍ജ അക്വേറിയം ക്യൂറേറ്റര്‍ റാഷിദ് അല്‍ ഷംസി പറഞ്ഞു.






