വന്‍ കാറപടകത്തില്‍ അര്‍ജന്റീനാ ഗോളി റോമിറൊ രക്ഷപ്പെട്ടു

ലണ്ടന്‍ - മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അര്‍ജന്റീനക്കാരനായ ഗോള്‍കീപ്പര്‍ സെര്‍ജിയൊ റോമിറോയുടെ കാര്‍ അപകടത്തില്‍ തകര്‍ന്നെങ്കിലും താരം കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. യുനൈറ്റഡിന്റെ ട്രയ്‌നിംഗ് ഗ്രൗണ്ടിനു സമീപമായിരുന്നു അപകടം. റോമിറൊ ഓടിച്ച ലംബോര്‍ഗിനി സൂപ്പര്‍കാര്‍ റോഡിലെ അതിര്‍ത്തിവേലിക്കടിയിലൂടെ ഇടിച്ചുകയറുകയായിരുന്നു. മാഞ്ചസ്റ്ററിലെ കൊടും തണുപ്പാവാം അപകടത്തിന് കാരണമെന്നു കരുതുന്നു. വലിയ പരിക്കില്ലാതെ രക്ഷപ്പെട്ട മുപ്പത്തിരണ്ടുകാരന്‍ ഇന്നലെ ടീമിനൊപ്പം പരിശീലനം നടത്തി. 
യുനൈറ്റഡിന്റെ ഒന്നാം ഗോളി സ്ഥാനം നഷ്ടപ്പെട്ട റോമിറൊ ഈ സീസണില്‍ ഒമ്പത് മത്സരങ്ങളാണ് കളിച്ചത്.

Latest News