ഏഷ്യന്‍ മത്സരങ്ങള്‍ ഇറാന്‍ ബഹിഷ്‌കരിക്കും

തെഹ്‌റാന്‍ - ഇറാനില്‍ രാജ്യാന്തര മത്സരങ്ങള്‍ വിലക്കിയതില്‍ പ്രതിഷേധിച്ച് ഏഷ്യന്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പുകള്‍ ബഹിഷ്‌കരിക്കാന്‍ ഇറാന്‍ തീരുമാനിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷ കാലാവസ്ഥ പരിഗണിച്ചാണ് ഇറാനില്‍ മത്സരങ്ങള്‍ വിലക്കിയത്.  

ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇറാനില്‍ നിന്ന് നാലു ടീമുകളുണ്ട് -പെര്‍സപോളിസ്, ഇസ്തിഖ്‌ലാല്‍, സെപാഹന്‍, ശഹര്‍ ഖുദ്രു എന്നിവ. ഇറാനില്‍ ഹോം മത്സരങ്ങള്‍ കളിക്കാനാവുമെങ്കില്‍ മാത്രമേ ടൂര്‍ണമെന്റില്‍ പങ്കെടുക്കൂ എന്ന് നാലു ക്ലബ്ബുകളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. 

 

Latest News