Sorry, you need to enable JavaScript to visit this website.

ഗോകുലം കളിച്ചു, പഞ്ചാബ് ജയിച്ചു

ലുധിയാന - ഐ-ലീഗ് ഫുട്‌ബോളിലെ കഴിഞ്ഞ കളിയില്‍ കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ച ഗോകുലം കേരളാ എഫ്.സിക്ക് ലുധിനായയില്‍ തിരിച്ചടി. പഞ്ചാബ് എഫ്.സിയോട് അവര്‍ 1-3 ന് തോറ്റു. ഉടനീളം ഗോകുലത്തിനായിരുന്നു ആധിപത്യമെങ്കിലും ദിപാന്ദ ഡിക്കയുടെ ഇരട്ട ഗോളാണ് ഗോകുലത്തെ തകര്‍ത്തത്. 
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സെര്‍ജിയൊ ബര്‍ബോസ ജൂനിയറിലൂടെ പഞ്ചാബാണ് ലീഡ് നേടിയത്. അമ്പത്തിരണ്ടാം മിനിറ്റില്‍ ഹെന്റി കിസേക്കയിലൂടെ ഗോകുലം തിരിച്ചടിച്ചു. അറുപത്തിനാലാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ഡിക്ക മുന്‍തൂക്കം തിരിച്ചുപിടിച്ചു. ഇഞ്ചുറി ടൈമിലായിരുന്നു ഡിക്കയുടെ രണ്ടാം ഗോള്‍. 
കൊല്‍ക്കത്തയിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഗോകുലം തുടങ്ങിയത്. ഇരുപതാം സെക്കന്റില്‍ തന്നെ പഞ്ചാബ് ക്രോസ്ബാര്‍ വിറച്ചു. മാര്‍ക്കസ് ജോസഫിന്റെ ലോംഗ്‌റെയ്ഞ്ചര്‍ പഞ്ചാബ് ഗോളി കിരണ്‍ ലിംബു മുഴുനീളം ചാടി തട്ടിത്തെറിപ്പിച്ചത് ക്രോസ്ബാറിനിടിച്ചു മടങ്ങി. മൂന്നാം മിനിറ്റില്‍ ജോസഫിന്റെ കോര്‍ണര്‍ കിക്ക് വലയിലേക്ക് നീങ്ങിയപ്പോഴും ലിംബു ജാഗ്രതയോടെ രക്ഷകനായി. ഗോകുലം പൂര്‍ണ നിയന്ത്രണം പിടിച്ചതോടെ പഞ്ചാബിന് സ്വന്തം പകുതി വിടാനായില്ല. 

Latest News