ശിഖറിനും ഇശാന്തിനും പര്യടനം നഷ്ടമായേക്കും

ബംഗളൂരു - ഓപണര്‍ ശിഖര്‍ ധവാനും പെയ്‌സ്ബൗളര്‍ ഇശാന്ത് ശര്‍മക്കും ന്യൂസിലാന്റ് പര്യടനം നഷ്ടമായേക്കും. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ ചുമലിടിച്ചു വീണ ശിഖര്‍ ബാറ്റിംഗിന് വന്നിരുന്നില്ല. ഇശാന്തിന് രഞ്ജി ട്രോഫി മത്സരത്തിനിടെ കാല്‍ ഉളുക്കുകയായിരുന്നു.  
അവസാന ഏകദിനത്തില്‍ അഞ്ചാം ഓവര്‍ മുതല്‍ ശിഖര്‍ കളിക്കളത്തിലുണ്ടായിരുന്നില്ല. ന്യൂസിലാന്റ് പര്യടനത്തിലെ ആദ്യ മത്സരം 24 നാണ്. വിദര്‍ഭക്കെതിരെ ദല്‍ഹിയുടെ രഞ്ജി മത്സരത്തിലാണ് ഇശാന്തിന് പരിക്കേറ്റത്.  ഫെബ്രുവരിയിലേ ന്യൂസിലാന്റിലെ ടെസ്റ്റ് പരമ്പര തുടങ്ങൂ എന്നതിനാല്‍ ഇശാന്തിന് പ്രതീക്ഷ ബാക്കിയുണ്ട്. 

Latest News