Sorry, you need to enable JavaScript to visit this website.

കൊല്‍ക്കത്ത ഡാര്‍ബിയില്‍ ബഗാന്‍, ഈസ്റ്റ് ബംഗാളിന് ഹാട്രിക് തോല്‍വി

കൊല്‍ക്കത്ത - ഐ-ലീഗ് ഫുട്‌ബോളില്‍ കൊല്‍ക്കത്ത ഡാര്‍ബിയില്‍ മോഹന്‍ ബഗാന്‍ 2-1 ന് ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചു. ഈസ്റ്റ് ബംഗാളിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ഇത്. ബഗാന്‍ ഒന്നം സ്ഥാനം നിലനിര്‍ത്തി. 
എ.ടി.കെയില്‍ ലയിക്കാനും അടുത്ത സീസണില്‍ ഐ.എസ്.എല്ലിന്റെ ഭാഗമാവാനും ബഗാന്‍ തീരുമാനിച്ചതോടെ ഇനി ഒരു കൊല്‍ക്കത്ത ഡാര്‍ബി മാത്രമേ ഉണ്ടാവൂ. അതിനാല്‍ തന്നെ മത്സരം കാണാന്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. 
പതിനെട്ടാം മിനിറ്റില്‍ യൊസേബ ബെയ്ടിയയിലൂടെ ബഗാന്‍ മുന്നിലെത്തി. ഗോള്‍ മടക്കാന്‍ ഈസ്റ്റ് ബംഗാള്‍ കിണഞ്ഞുശ്രമിക്കവെ കളിയുടെ ഗതിക്കെതിരെ ബാബ ദിയവാര അറുപത്തഞ്ചാം മിനിറ്റീല്‍ ലീഡുയര്‍ത്തി. എഴുപത്തിരണ്ടാം മിനിറ്റില്‍ മാര്‍ക്കോസ് ജിമെനസാണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോളടിച്ചത്. സമനിലക്കായി അവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 
 

Latest News