Sorry, you need to enable JavaScript to visit this website.

ഇറാനില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ വിലക്കി 

തെഹ്‌റാന്‍ - സംഘര്‍ഷ ഭീതി നിലനില്‍ക്കുന്ന ഇറാനില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ രാജ്യാന്തര മത്സരങ്ങള്‍ വിലക്കി. ഇറാന്‍ ടീമുകള്‍ ഉള്‍പെടുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് നടത്തേണ്ടി വരും. ചാമ്പ്യന്‍സ് ലീഗില്‍ നാല് ഇറാന്‍ ക്ലബ്ബുകള്‍ മത്സരിക്കുന്നുണ്ട് -പെര്‍സപോളിസ്, ഇസ്തിഖ്‌ലാല്‍, സെപാഹന്‍, സഹര്‍ ഖുദ്‌റു എന്നിവ. 
2018 ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ഇറാനിലെ ആസാദി സ്റ്റേഡിയമായിരുന്നു വേദി. കഴിഞ്ഞ സീസണില്‍ ഇറാന്‍ ക്ലബ്ബുകളും സൗദി ക്ലബ്ബുകളുമായുള്ള മത്സരങ്ങള്‍ യു.എ.ഇയിലാണ് അരങ്ങേറിയത്. 

Latest News