ശിഖര്‍ 96, സ്മിത്ത് 98, ആവേശത്തിലേക്ക് രണ്ടാം ഏകദിനം

രാജ്‌കോട് - ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരം ആവേശാന്ത്യത്തിലേക്ക്. പത്തോവറും അഞ്ച് വിക്കറ്റും ശേഷിക്കെ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ 111 റണ്‍സ് വേണം. ശിഖര്‍ ധവാന്റെയും (96) കെ.എല്‍ രാഹുലിന്റെയും (80) വിരാട് കോഹ്‌ലിയുടെയും (78) കരുത്തില്‍ ഇന്ത്യ ആറിന് 340 റണ്‍സടിച്ചപ്പോള്‍ സ്റ്റീവന്‍ സ്മിത്താണ് (98) ഓസീസിന്റെ തിരിച്ചടിക്ക് നേതൃത്വം നല്‍കിയത്. മാര്‍നസ് ലാബുഷൈന്‍ അരങ്ങേറ്റ ഇന്നിംഗ്‌സില്‍ 46 റണ്‍സടിച്ചു. അലക്‌സ് കാരിയെയും (18) സ്മിത്തിനെയും ഒരോവറില്‍ പുറത്താക്കിയ കുല്‍ദീപ് യാദവ് ഏകദിനത്തില്‍ 100 വിക്കറ്റ് തികച്ചു. 

 

Latest News