Sorry, you need to enable JavaScript to visit this website.

ഒമാനില്‍ മഴ ശക്തം, വാദികളില്‍ കുടുങ്ങിയവരെ രക്ഷിച്ചു

മസ്‌കത്ത്- ഒമാനില്‍ പെരുമഴയില്‍ വാദികളില്‍ കുടുങ്ങിയ 18 പേരെ രക്ഷപ്പെടുത്തി. വാദികളിലകപ്പെട്ട വാഹനങ്ങളും കരക്കെത്തിച്ചു. താഴ്ന്ന മേഖലകള്‍ പൂര്‍ണമായും വെള്ളത്തിലാണ്. മസ്‌കത്തിലെ മത്ര സൂഖില്‍ മലയാളികളടക്കം ഒട്ടേറെ വിദേശികളുടെ കടകളില്‍ വെള്ളം കയറി. മലനിരകളില്‍ നിന്നുള്ള വെള്ളം കുത്തിയൊലിക്കുന്നതു തുടരുകയാണ്.
ഈ മേഖലകളിലേക്കുള്ള റോഡുകള്‍ അടച്ചു. പല മേഖലകളും ഒറ്റപ്പെട്ടതായാണു റിപ്പോര്‍ട്ട്. താഴ്ന്ന മേഖലകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴക്കെടുതികള്‍ വ്യാപകമായ വടക്കന്‍ മേഖലകളില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നു പോലീസ് നിര്‍ദേശിച്ചു. ഇതിനിടെ, യു.എ.ഇയില്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയെന്നും തണുപ്പു കൂടുമെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

 

Latest News