ദാകാറില്‍ മരണത്തിന്റെ മൂകത

വാദി അല്‍ദവാസിര്‍ - ഏഴാം സ്‌റ്റെയ്ജില്‍ പോര്‍ചുഗീസ് മോട്ടോര്‍ബൈക്ക് റൈഡര്‍ പൗളൊ ഗോണ്‍സാല്‍വസ് മരണപ്പെട്ടതിന്റെ ശോകാന്തരീക്ഷത്തില്‍ ദാകാര്‍ റാലിയുടെ എട്ടാം സ്‌റ്റെയ്ജിന് നിറപ്പകിട്ടില്ലാത്ത അന്ത്യം. മോട്ടോര്‍ബൈക്ക് റൈഡര്‍മാര്‍ അപകടമരണത്തിന്റെ ഞെട്ടലിലായതിനാല്‍ എട്ടാം സ്റ്റെയ്ജില്‍ മോട്ടോര്‍ബൈക്ക്, ക്വാഡ് ബൈക്ക് റാലികള്‍ റദ്ദാക്കിയിരുന്നു. 
കാര്‍ വിഭാഗത്തില്‍ രണ്ടു തവണ ഫോര്‍മുല വണ്‍ ചാമ്പ്യനായ ഫെര്‍ണാണ്ടൊ അലോണ്‍സൊ എട്ടാം സ്‌റ്റെയ്ജില്‍ ദാകാര്‍ റാലിയിലെ തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു. മാതിയു സെറദോരിക്കു പിന്നില്‍ അലോണ്‍സൊ രണ്ടാമതെത്തി. 
ഒമ്പതാം സ്റ്റെയ്ജില്‍ യാത്രാ സംഘം കിഴക്കന്‍ നഗരമായ ഹറദില്‍ പ്രവേശിക്കും. 410 കിലോമീറ്ററാണ് ഈ സ്‌റ്റെയ്ജിലെ സ്‌പെഷ്യല്‍ വിഭാഗം.  

Latest News