Sorry, you need to enable JavaScript to visit this website.

അമ്മയുടെ ചികിത്സക്ക് പണം മോഷ്ടിച്ച പ്രവാസിക്ക് കോടതി നല്‍കിയ ശിക്ഷ ഇങ്ങനെ

അജ്മാന്‍ -അമ്മയുടെ ചികിത്സക്ക് പണമില്ലാതെ മോഷ്ടിക്കേണ്ടി വന്ന ഏഷ്യന്‍ രാജ്യക്കാരനായ പ്രവാസിയോട് കോടതിയുടെ കനിവ്. ജയില്‍ ശിക്ഷ മൂന്നു മാസമാക്കി ചുരുക്കിയാണ് കോടതി ഇയാളോട് കരുണ കാട്ടിയത്.
അമ്മയുടെ അടിയന്തര ചികിത്സക്ക് പണം കണ്ടെത്താനാകാതെ കുറഞ്ഞ വരുമാനക്കാരനായ ഇയാള്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറില്‍നിന്ന് 7500 ദിര്‍ഹമടങ്ങിയ കവര്‍ മോഷ്ടിക്കുകയായിരുന്നു. ചികിത്സക്ക് ആവശ്യമുള്ള 1000 ദിര്‍ഹം മാത്രമേ ഇയാള്‍ ഇതില്‍നിന്ന് എടുത്തുള്ളു. അത് നാട്ടിലേക്കയച്ച ശേഷം ബാക്കി തുക ഇയാള്‍ മരുഭൂമിയില്‍ കുഴിച്ചിടുകയായിരുന്നു.
ഒരു സ്‌പൈസസ് കമ്പനിയുടെ സെയില്‍സ് വാഹനത്തില്‍നിന്നായിരുന്നു മോഷണം. അന്വേഷണം നടത്തിയ പോലീസ് കുറ്റക്കാരനെ കൈയോടെ പിടികൂടി. മോഷണത്തിന് പിന്നിലെ കാരണം മനസ്സിലാക്കിയ കോടതി ഇയാള്‍ക്ക് കുറഞ്ഞ ശിക്ഷ മാത്രം വിധിക്കുകയായിരുന്നു. ഇയാളുടെ പ്രയാസകരമായ ജീവിത സാഹചര്യവും മുന്‍പ് കുറ്റകൃത്യങ്ങളിലൊന്നും പെട്ടിട്ടില്ലാത്തതും കണക്കിലെടുത്താണ് കുറഞ്ഞ ശിക്ഷ നല്‍കിയത്.

 

Latest News