സുല്‍ത്താന്‍ ഖാബൂസിന്റെ പാത പിന്തുടരും- ഹൈതം

ദുബായ് - സുല്‍ത്താന്‍ ഖാബൂസിന്റെ പാത പിന്തുടര്‍ന്ന് എല്ലാ രാഷ്ട്രങ്ങളുമായും സൗഹൃദ ബന്ധം പുലര്‍ത്തുമെന്ന് ഒമാന്റെ പുതിയ ഭരണാധികാരി ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ്. ശനിയാഴ്ച അധികാരമേറ്റ ശേഷം ഒമാന്‍ ടിവിയിലൂടെ അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അയല്‍ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നു പറഞ്ഞ അദ്ദേഹം അറബ് സഹകരണ കൗണ്‍സിലിലെ ഇതരരാഷ്ട്രങ്ങളുമായി ബന്ധങ്ങളില്‍ പുരോഗതി ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. മേഖലയെ സംഘര്‍ഷ വിമുക്തമാക്കാന്‍ അറബ് രാഷ്ട്ര സഖ്യവുമായി തുടര്‍ന്നും സഹകരിക്കുമെന്നും വ്യക്തമാക്കി.

 

Latest News