Sorry, you need to enable JavaScript to visit this website.

സുല്‍ത്താന്‍ ഖാബൂസ് ഒമാന്റെ സമാധാനത്തിന്റെ വിളക്ക്; നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദല്‍ഹി- ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയിദ് അല്‍ സെയിദിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. ദേശത്തിന്റെ സമാധാനത്തിന്റെ വിളക്കാണ് അണഞ്ഞുപോയതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആധുനിക അറബ് ലോകത്തില്‍ സുദീര്‍ഘകാലം നേതാവായിരുന്നയാളാണ് സുല്‍ത്താന്‍ ഖാബൂസ് എന്ന് അദേഹം വിശേഷിപ്പിച്ചു. 79ാം വയസിലാണ് സുല്‍ത്താന്‍ ഖാബൂസ് ഈ ലോകത്തോട് വിടപറഞ്ഞത്. അദേഹത്തിന്റെ നിര്യാണത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നു.ഒമാനെ ആധുനിക ലോകത്തേക്ക് കൈപ്പിടിച്ചുയര്‍ത്താനും സമ്പല്‍സമൃദ്ധി നേടി നല്‍കാനും അദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് സാധിച്ചു. ദാര്‍ശനികനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അദേഹമെന്നും നരേന്ദ്രമോദി തന്റെ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ യഥാര്‍ത്ഥ സുഹൃത്തിനെയാണ് ഖാബൂസ് വിട പറഞ്ഞതോടെ നഷ്ടമായത്. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം വികസനോന്മുഖ കാര്യങ്ങളില്‍  ശക്തമായ സഹകരണം സാധ്യമായതും ഖാബൂസിന്റെ നേതൃത്വത്തിലാണ്. അദേഹത്തില്‍ നിന്ന് തനിക്ക് ലഭിച്ച ഊഷ്മളതയും വാത്സല്യവും താന്‍ എപ്പോഴും വിലമതിക്കും. അദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും മോദി പറഞ്ഞു.

Latest News