ഒമാനില്‍ കനത്ത മഴ വരുന്നു, ജാഗ്രതാ നിര്‍ദേശം

മസ്‌കത്ത് - അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ രാജ്യത്ത് ശക്തമായ മഴ ലഭിച്ചേക്കുമെന്ന് സിവില്‍ ഏവിയേഷന്റെ മുന്നറിയിപ്പ്. ഇടിയോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും വ്യക്തമാക്കി.
കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഒമാന്‍ കാര്‍ഷിക ഫിഷറീസ് മന്ത്രാലയം ആവശ്യപ്പെട്ടു. മസ്‌കത്ത്, തെക്കന്‍ ബാത്തിന, മുസന്ദം, വടക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ്യ, ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലാണ് വരും ദിവസങ്ങളില്‍ മഴ ലഭിക്കുക.
ഞായറാഴ്ച വരെ മഴ തുടരും. വാദികള്‍ മുറിച്ചു കടക്കരുതെന്നും വാഹനങ്ങള്‍ വാദിയില്‍ ഇറക്കരുതെന്നും സിവില്‍ ഏവിയേഷന്‍ ആവശ്യപ്പെട്ടു. അധികൃതരും സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

 

Latest News