വിജ്ഞാന വിരുന്ന്

സാമൂഹിക പ്രതിബദ്ധതക്കു ഊന്നൽ നൽകി വിനോദവും വിജ്ഞാനവും ശാരീരിക ക്ഷമതയും കോർത്തിണക്കി ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) ജിദ്ദയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച  ആറാമത് ദ്വിദിന ലൈഫ് സ്‌കിൽ ക്യാമ്പ് വിദ്യാർഥികൾക്ക് നവ്യാനു‘വവും മാതാപിതാക്കൾക്ക് പുത്തൻ പ്രതീക്ഷയും നൽകുന്നതായി. 
നഗരത്തിരക്കുകളിൽനിന്നു വിട്ടുമാറി പ്രകൃതി രമണീയമായ ജിദ്ദയുടെ പ്രാന്തപ്രദേശമായ ഉമ്മു ഹബ്‌ലീനാണ് ക്യാമ്പിന് വേദിയായത്. വീടിന്റെയും സ്‌കൂളിന്റെയും കെട്ടുപാടികളിൽനിന്നും നിർബന്ധങ്ങളിൽനിന്നും വിട്ടുമാറി പുതുപുത്തൻ ആശയങ്ങളുടെ സംവേദനവുമായി ഇരുന്നൂറോളം വിദ്യാർഥിനീ വിദ്യാർഥികൾ രണ്ടു ദിനങ്ങൾ അത്യാഹ്ലാദത്തോടെയും ഉന്മേഷത്തോടെയുമാണ് ചെലവഴിച്ചത്.
വിജ്ഞാനവും കളി തമാശകളും വിവേകവും  വിചാരവും കാഴ്ചപ്പാടുകളും പകർന്നു നൽകി വിവിധ വിഷയങ്ങളിൽ വിദഗ്ധർ നൽകിയ ക്ലാസുകൾ ജീവിതത്തിന്റെ സമഗ്ര വശങ്ങളും പ്രതിപാദിക്കുന്നതായിരുന്നു. മനുഷ്യരിൽ അന്തർലീനമായി കിടക്കുന്ന ഗുണഗണങ്ങളെ പുറത്ത് കൊണ്ടുവരാൻ സ്വന്തത്തെ ശരിയാംവിധം അറിയുക, ഗുണങ്ങളെ വളർത്തിയെടുക്കുന്നതോടൊപ്പം ദുർഗുണങ്ങളെ സ്വയം മനസ്സിലാക്കി സ്വന്തത്തിൽനിന്ന് നിർമാർജനം ചെയ്യുക, ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിതം നയിക്കുക,  ഓരോ പ്രവൃത്തികളും ഇഷ്ടത്തോടെയും സ്‌നേഹത്തോടെയും ചെയ്യുക, പരിധിയും പരിമിതിയും അറിയുക,  ഉത്തരവാദിത്തം നിറവേറ്റുക, അറിയാൻ പാടില്ലാത്ത കാര്യങ്ങൾ വെല്ലുവിളിയായി ഏറ്റെടുക്കുക, ഒടുങ്ങാത്ത അ‘ിനിവേശവും ആഗ്രഹവും, ദിനേനയുള്ള വായന, കേട്ടതും പഠിച്ചതും നിത്യേന പകർത്താൻ ശ്രമിക്കൽ, സഹജീവികളെ സഹായിക്കാനും നന്മയുടെ മാർഗത്തിൽ എല്ലാം ത്വജിക്കാനുമുള്ള മനസ്സും സ്‌നേഹവും ഉണ്ടാക്കൽ,  പ്രയാസങ്ങളെയും സങ്കടങ്ങളെയും കുറ്റപ്പെടുത്തലുകളെയും  ദുഷ്ചിന്തകളെയും നിഷ്‌കാസനം ചെയ്തു മനസ്സിനെ സംശുദ്ധമാക്കൽ, സന്തോഷങ്ങളും സന്താപങ്ങളും സങ്കടങ്ങളും പ്രശ്‌നങ്ങളും മറ്റുള്ളവരോട് പ്രത്യേകിച്ച് മാതാപിതാക്കളോടും സഹോദരങ്ങളോടും സുഹൃത്തക്കളോടും പങ്കുവെക്കൽ, അവരുടെ ഉപദേശ നിർദേശങ്ങൾ സ്വീകരിച്ച് മുന്നോട്ടു പോകൽ, സ്രഷ്ടാവിനെ തിരിച്ചറിയുകയും ജീവിത ലക്ഷ്യം കരസ്ഥമാക്കുകയും ചെയ്യൽ, സമയത്തിന്റെ സൂക്ഷ്മതയോടെയുള്ള വിനിയോഗം  നേതൃപാടവം, കൂട്ടായ പ്രവർത്തനം, സർഗാത്മകത, മാനസിക ചിന്തകളുടെയും കഴിവുകളുടെയും ഉദ്ദീപനം, ജാഗ്രത, ബദ്ധശ്രദ്ധ, പെട്ടെന്നുള്ള പ്രവർത്തനം, ആത്മവിശ്വാസം തുടങ്ങിയ ഗുണഗണങ്ങൾ പ്രാക്ടിക്കലായും ലഘുചിത്രങ്ങളുടെയുമെല്ലാം സഹായത്തോടെ നൽകിയത് ക്യാമ്പങ്ങളിൽ ഒട്ടേറെ മാറ്റങ്ങൾ  ഉണ്ടാക്കുന്നതിനും ‘ാവി പ്രവർത്തനങ്ങൾക്ക് അതു ഗുണകരമാക്കി മാറ്റുന്നതിനും സഹായകമായി. 
വീട്, കുടുംബം, സ്‌കൂൾ, സുഹൃത്തുക്കൾ എന്നിവ വിമർശനാത്മക ചിന്തയോടെ വിലയിരുത്തിയിട്ടുണ്ടോ, മാതാപിതാക്കളും അധ്യാപകരും ആവശ്യപ്പെടുന്നതും പറയുന്നതും അനുസരിക്കാറുണ്ടോ,  മാതാപിതാക്കളുടെ കഷ്ടപ്പാടുകളെക്കുറിച്ച് അറിയാറുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്താൻ കൂടി വിദ്യാർഥികളെ ക്യാമ്പ് പ്രാപ്തരാക്കി.  


പ്രതീക്ഷകളും പ്രത്യാശകളും (യതി മുഹമ്മദ് റിയാദ്, മുഹമ്മദ് കുഞ്ഞി),  സ്വന്തത്തെ അറിയുക (ഡോ. ഇസ്മയിൽ മരിതേരി), സമയ ക്രമീകരണം, ക്രിയേറ്റീവ് ആന്റ് ടീംബിൽഡിംഗ് പ്രവർത്തനങ്ങൾ (യതി റിയാദ്),  വ്യക്തിഗത ആശയ വിനിമയം, ജ്ഞാനം  (അഷ്‌റഫ് മേലേവീട്ടിൽ),  സമനു‘ാവവും വിമർശനാത്മക ചിന്തകളും  (ഇർഷാദ്, റഷീദ് അമീർ), പദ്ധതികൾ:  വെല്ലുവിളികളും വിജയവും (യതി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി), സന്തോഷം (ഡോ. കവിത),  കൗമാരം: ശാരീരിക  മാനസിക പ്രശ്‌നങ്ങൾ  (ഹസീന ഇർഷാദ്), കുട്ടികളിലെ ശാരീരികവും മാനസികവുമായ  മാറ്റങ്ങൾ (നിഖിദ ഫസ്‌ലിൻ), ടൈം മാനേജ്‌മെന്റ് ആന്റ് ഫൺ ഗെയിംസ് (അഷ്‌റഫ് അബൂബക്കർ ശ്രീലങ്ക. ഖദീജ ബിൻത് അഷ്‌റഫ് യാമ്പു), മാനസിക സമ്മർദങ്ങളും വികാര വിചാരങ്ങളും (എസ്.പി സിംഗ്),  സോഷ്യൽ മീഡിയ: ശ്രദ്ധിക്കേണ്ടതും മനസ്സിലാക്കേണ്ടതും  (സജി കുര്യാക്കോസ്),   മക്കൾക്ക് മാതാപിതാക്കളോടുള്ള കടമകൾ (റഷീദ് അമീർ), യോഗ  (ശ്യാം സുന്ദർ, നിവീൻ ബദറുദ്ദീൻ) തുടങ്ങിയ സെഷനുകൾക്ക് പുറമെ ഇഖ്ബാൽ, ഷിഹാബ് എന്നിവരുടെ നേതൃത്വത്തിൽ കായിക മത്സരങ്ങളും ഉണ്ടായിരുന്നു. ജൂനിയർ വി‘ാഗത്തിനു മാത്രമായി സംഘടിപ്പിച്ച ഷോപ്പേഴ്‌സ് വേൾഡ്്  ക്രയവിക്രയത്തിന്റെ പൊരുൾ പകർന്നു നൽകി.  ക്യാമ്പ് ഫയറിനോടനുബന്ധിച്ചു നടന്ന കലാപരിപാടികൾ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി.      
സമാപന സെഷനിൽ ക്യാമ്പ് അവലോകനത്തിനും നിർദേശങ്ങൾക്കും ഇസ്പാഫ് പ്രസിഡന്റ് മുഹമ്മദ് ബൈജു, ജനറൽ സെക്രട്ടറി ഡോ. ഫൈസൽ, മറ്റു ‘ാരവാഹികളായ മുഹമ്മദ് കുഞ്ഞി, സജി കുര്യാക്കോസ്, അബ്ദുൽ അസീസ് തങ്കയത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവർക്കും ക്യാമ്പിന്റെ ഓർമകൾ നിലനിർത്തുന്നതിനായി സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 
ഷൈബാനത്ത് യൂനുസ്, അനീസ ബൈജു, റിൻഷി ഫൈസൽ, ഷിബില ബഷീർ, ജസീല ശിഹാബ്, റഫ്‌സീന അഷ്ഫാഖ്, കുബ്‌റാ ലത്തീഫ് എന്നീ സ്ത്രീ വളണ്ടിയർമാരുടെ സേവനം ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സ്‌നേഹത്തണലായി. ക്യാമ്പ് കൺവീനർ അഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഉപദേശക സമിതി അംഗങ്ങളായ സലാഹ് കാരാടൻ, നാസർ ചാവക്കാട്, പി.എം മായിൻകുട്ടി, എക്‌സ്‌ക്യൂട്ടീവ് അംഗങ്ങളായ അഷ്ഫാഖ്, ഹിജാസ്, മുഹമ്മദ് ഇഖ്ബാൽ, ബഷീർ അച്ചമ്പാട്ട്, ബഷീർ പരുത്തിക്കുന്നൻ, ജാഫർ ഖാൻ, ഷാജഹാൻ, അബ്ദുല്ല, ഷിജോ ജോസഫ്, റിയാസ്, ടി.പി മൊയ്തു, സഫറുള്ള, നൗഫൽ, ഇർഷാദ് കണ്ണൂർ, ഫസ്‌ലിൻ, ലത്തീഫ്, നാസർ ഫറോഖ്, മോഹൻ ബാലൻ, സമീർ, റിജോ  ഇസ്മയിൽ, അബ്ദുൽ മജീദ്, രാജു ഷംസുദ്ദീൻ തുടങ്ങിയവരും സേവന രംഗത്ത് കർമനിരതരായിരുന്നു. അബ്ദുൽ ഖാദർ സജീറിന്റെ നന്ദി പ്രകാശനത്തോടെ രണ്ടുദിന ക്യാമ്പിന് തിരശ്ശീല വീണപ്പോൾ ഏറെ വിജ്ഞാനവും അതിലേറെ ആനന്ദവും നൽകിയ ക്യാമ്പിനോട് ആനന്ദാശ്രുക്കൾ പൊഴിച്ചുകൊണ്ടായിരുന്നു കുട്ടികൾ വിട പറഞ്ഞത്. 

Latest News