പത്രവിതരണക്കാരന്‍ ദുബായില്‍ ബൈക്കപകടത്തില്‍ മരിച്ചു

ദുബായ്- പത്രമെടുക്കാന്‍ ബൈക്കില്‍ പോകവേ, ട്രെയിലറിടിച്ച് ദുബായില്‍ മലയാളി മരിച്ചു.  തൃശൂര്‍ ചാലക്കുടി സ്വദേശി കളത്തിവീടില്‍ വറീതിന്റെ മകന്‍ ബാബു(48)വാണ് മുഹമ്മദ് ബിന്‍ സായിദ് റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്. അല്‍ബയാന്‍ അറബിക് പത്രത്തില്‍ സെയില്‍സ്മാനായിരുന്നു. പുലര്‍ച്ചെ പത്രമെടുക്കുവാന്‍ പോകുമ്പോഴായിരുന്നു അപകടം. ബാബു ഓടിച്ച ബൈക്ക് ട്രെയിലറിലിടിക്കുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു.
പത്രമെടുക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് കൂടെ ജോലിചെയ്യുന്നവര്‍ അന്വേഷിച്ചപ്പോഴാണ് അപകട വിവരമറിയുന്നത്. ഭാര്യ: സിമി ബാബു.  ഏബല്‍ ബാബു (8), ആന്‍ മോള്‍ ബാബു (4) എന്നിവരാണ് മക്കള്‍. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

 

Latest News