കുവൈത്ത് സിറ്റി- കുവൈത്തില്‍ പുതിയതായി എത്തുന്നവര്‍ക്ക് താമസ രേഖ ലഭിക്കണമെങ്കില്‍ രണ്ടു പോലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കി കുവൈത്ത് സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് എല്ലാ വകുപ്പുകള്‍ക്കും നല്‍കി.
വരുന്ന രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അതാത് രാജ്യത്തെ കുവൈത്ത് എംബസിയില്‍ സാക്ഷ്യപ്പെടുത്തിയ ശേഷം ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്നു മാസം മാത്രമായിരിക്കും. 
കുവൈത്തില്‍ എത്തിയ ശേഷം കുവൈത്തിലെ ഫോറന്‍സിക് വിഭാഗത്തിന്റെ മൂന്നു മാസം കാലാവധിയുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. 
സ്വന്തം രാജ്യത്തോ വിദേശത്തോ യാതൊരു വിധ കുറ്റകൃത്യങ്ങളിലും ഉള്‍പ്പെടാത്ത വിദേശികളെ മാത്രമേ കുവൈത്തില്‍ ഇനി ജോലിയില്‍ തുടരാനും താമസിക്കാനും അനുവദിക്കുകയുള്ളു എന്നതാണ് നയം.







 
  
 