Sorry, you need to enable JavaScript to visit this website.

ഐ.എസ്.എല്ലില്‍ വംശീയാധിക്ഷേപം

ബംഗളൂരു - ഐ.എസ്.എല്ലില്‍ ബംഗളൂരു എഫ്.സിക്കെതിരായ ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ മത്സരത്തില്‍ മാച്ച് ഒഫിഷ്യലുകളിലൊരാള്‍ തങ്ങളുടെ കളിക്കാരനെ വംശീയമായി അധിക്ഷേപിച്ചുവെന്ന് മുംബൈ സിറ്റി എഫ്.സി കോച്ച് ജോര്‍ജെ കോസ്റ്റ. ഞായറാഴ്ച രാത്രിയിലെ ആവേശകരമായ മത്സരത്തില്‍ മുംബൈ 3-2 ന് ജയിച്ചിരുന്നു. 
റഫറി തുര്‍ക്കി അല്‍ഖുദൈല്‍ മുംബൈയുടെ ഗാബോണ്‍കാരനായ താരം കെവിന്‍ സെര്‍ജി ആബൂവിനെ കുരങ്ങനെന്നു വിളിച്ചുവെന്നാണ് കോസ്റ്റയുടെ പരാതി. റഫറി അല്‍ഖുദൈറിന്റെ കഴിവിനെക്കുറിച്ചല്ല താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം എത്ര മികച്ച റഫറിയാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും കോസ്റ്റ പറഞ്ഞു. 

Latest News