ഒമാനില്‍ ഇന്ത്യ-ഒമാന്‍ നിക്ഷേപക സംഗമം


മസ്‌കത്ത് - ഒമാന്‍ ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് മീറ്റ് സംഘടിപ്പിച്ചു. ഗുജറാത്ത് ഊര്‍ജ മന്ത്രി സൗരബ് ഭായ് പട്ടേല്‍, ദുകം പ്രത്യേക സാമ്പത്തിക മേഖല മേധാവി യഹ്യ സൈദ് അല്‍ ജബ്രി അതിഥികളായിരുന്നു. ഒമാനും ഇന്ത്യക്കുമിടയിലെ വ്യാപാരത്തില്‍ 67 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി അല്‍ ജബ്രി പറഞ്ഞു. 2017 ല്‍ നാല് ബില്യന്‍ ഡോളര്‍ എന്ന നിലയില്‍നിന്ന് 6.7 ബില്യന്‍ ഡോളറായാണ് വ്യാപാരം വര്‍ധിച്ചത്.
ഇരു രാജ്യങ്ങളിലേയും വ്യവസായ പ്രമുഖര്‍ പങ്കെടുത്തു. ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ വ്യവസായികളെ സ്വീകരിച്ചു.
       

Latest News