ഞങ്ങളും ധോണിയുടെ ആരാധകര്‍- സെലക്ടര്‍

മുംബൈ -എന്താണ് തന്റെ ഭാവി പദ്ധതികളെന്നതിനെക്കുറിച്ച് മുന്‍ നായകന്‍ എം.എസ് ധോണി തങ്ങളോട് ഒന്നും വെളിപ്പെടുത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്. എന്നു വിരമിക്കുമെന്നതിനെക്കുറിച്ച തീരുമാനം ധോണിയുടേതു മാത്രമായിരിക്കുമെന്നും പ്രസാദ് വിവരിച്ചു. 
സെലക്ഷന്‍ ചുമതല മാറ്റിവെച്ചാല്‍ ഞങ്ങളും ധോണിയുടെ ആരാധകരാണ്. സൂര്യനു കീഴില്‍ നേടാവുന്നതെല്ലാം നേടിയ വ്യക്തിയാണ് അദ്ദേഹം. രണ്ട് ലോകകപ്പുകള്‍ ജയിച്ചു, ചാമ്പ്യന്‍സ് ട്രോഫി നേടി, ടീമിനെ ടെസ്റ്റില്‍ ലോക ഒന്നാം നമ്പറാക്കി. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകളെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല -പ്രസാദ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ചുറിയടിച്ച ശേഷം കരുണ്‍ നായര്‍ അവസരങ്ങള്‍ പാഴാക്കിയെന്ന് പ്രസാദ് അഭിപ്രായപ്പെട്ടു.  

Latest News