Sorry, you need to enable JavaScript to visit this website.

ഞാന്‍ അതിനെ തോല്‍പിച്ചു -മുന്‍ ചാമ്പ്യന്റെ പ്രഖ്യാപനം

റോം - അര്‍ബുദവുമായുള്ള പോരാട്ടത്തില്‍ താന്‍ ജയിച്ചതായി മുന്‍ ഫ്രഞ്ച് ഓപണ്‍ വനിതാ ചാമ്പ്യന്‍ ഫ്രാന്‍സിസ്‌ക സ്‌കിയാവോണി പ്രഖ്യാപിച്ചു. ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ പോരാട്ടമായിരുന്നു ഇതെന്ന് ഇറ്റലിക്കാരി പറഞ്ഞു. ഈ പോരാട്ടത്തില്‍ ജയിച്ചുവെന്ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഏറ്റെടുക്കാന്‍ വൈകിയ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് ഇനി ലക്ഷ്യം -മുപ്പത്തൊമ്പതുകാരി പറഞ്ഞു. 
2010 ല്‍ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യനായ സ്‌കിയാവോണി പിറ്റേ വര്‍ഷം ഫൈനലിലെത്തിയിരുന്നു. 2011 ല്‍ ലോക നാലാം നമ്പറായതാണ് കരിയറിലെ ഉയര്‍ന്ന റാങ്കിംഗ്. 2018 ല്‍ വിരമിച്ച ശേഷം മുന്‍ ഒന്നാം നമ്പര്‍ കരൊലൈന്‍ വോസ്‌നിയാക്കിയെ പരിശീലിപ്പിച്ചു. വോസ്‌നിയാക്കി അടുത്ത ഓസ്‌ട്രേലിയന്‍ ഓപണിനു ശേഷം വിരമിക്കുകയാണ്. 

Latest News