Sorry, you need to enable JavaScript to visit this website.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലും മുന്‍ കളിക്കാര്‍ക്ക് കടിഞ്ഞാണ്‍

ജോഹന്നസ്ബര്‍ഗ് - മുന്‍ നായകന്‍ സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനായതിനു പിന്നാലെ ദക്ഷിണാഫ്രിക്കയിലും കളിക്കാര്‍ക്ക് ക്രിക്കറ്റ് ഭരണം. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഡയരക്ടറായി നിയമിതനായ മുന്‍ നായകന്‍ ഗ്രേം സ്മിത്ത് രണ്ട് സഹ കളിക്കാരെ സുപ്രധാന പദവികളില്‍ നിയോഗിച്ചു. സ്മിത്ത് ക്യാപ്റ്റനായിരിക്കെ വിക്കറ്റ്കീപ്പറായിരുന്ന മാര്‍ക്ക് ബൗച്ചറാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പുതിയ കോച്ച്. ജാക്ക് കാലിസിനെ ബാറ്റിംഗ് കോച്ചായി നിയമിക്കും. മറ്റൊരു മുന്‍ താരം അശ്വല്‍ പ്രിന്‍സാണ് ദക്ഷിണാഫ്രിക്ക എ ടീമിന്റെ കോച്ച്.  
ദക്ഷിണാഫ്രിക്കക്കു കളിക്കവെ ബെയ്ല്‍സ് തെറിച്ചു കണ്ണിനു കൊണ്ട് പരിക്കേറ്റാണ് ബൗച്ചര്‍ കളി മതിയാക്കിയത്. 


 

Latest News