Sorry, you need to enable JavaScript to visit this website.

ദിരിയയില്‍ ഫോനീനി-മെദ്‌വദേവ് ഫൈനല്‍

റിയാദ് - സൗദി അറേബ്യ ആദ്യമായി വിരുന്നൊരിക്കുന്ന പ്രൊഫഷനല്‍ ടെന്നിസ് ടൂര്‍ണമെന്റായ ദിരിയ കപ്പില്‍ ഇറ്റലിയുടെ ഫാബിയൊ ഫോനീനിയും റഷ്യയുടെ ദാനില്‍ മെദ്‌വദേവും കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും. ലോക പത്താം നമ്പര്‍ ഗെയ്ല്‍ മോണ്‍ഫില്‍സിനെ ഫോനീനിയും ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ മെദ്‌വദേവും നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പിച്ചു. 
6-4, 6-4 നാണ് ഫോനീനിയുടെ വിജയം. മെദ്‌വദേവ് 6-3, 6-3 ന് ജയിച്ചു. പ്രാഥമിക റൗണ്ടില്‍ ഫോനീനി അമേരിക്കയുടെ ജോണ്‍ ഈസ്‌നറെയും മെദ്‌വദേവ് യുവ ജര്‍മന്‍ സെന്‍സേഷന്‍ യാന്‍ ലെനാഡ് സ്ട്രഫിനെയുമാണ് കീഴടക്കിയത്. മൂന്നു തവണ ഗ്രാന്റ്സ്ലാം ചാമ്പ്യനായ സ്റ്റാന്‍ വാവ്‌റിങ്കയെ കീഴടക്കി മോണ്‍ഫില്‍സും ലുക്കാസ് പൂയലിനെ തോല്‍പിച്ച് ഗോഫിനും സെമിയിലെത്തി. അഞ്ചു മുതല്‍ എട്ടു വരെ സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള മത്സരത്തില്‍ ഈസ്‌നര്‍ 7-6 (7-4), 7-5 ന് വാവ്‌റിങ്കയെ കീഴടക്കി

Latest News