Sorry, you need to enable JavaScript to visit this website.

പ്രക്ഷോഭം: ഐ.എസ്.എല്‍ മാറ്റി, ടീമുകള്‍ ഹോട്ടലില്‍ കുടുങ്ങി 

ഗുവാഹതി - കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ അസമില്‍ പ്രക്ഷോഭം കത്തിപ്പടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ചത്തെ ഐ.എസ്.എല്‍ മത്സരം അനിശ്ചിതമായി മാറ്റി. നോര്‍ത്ഈസ്റ്റ് യുനൈറ്റഡ് ഗുവാഹതി ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ ചെന്നൈയന്‍ എഫ്.സിയുമായാണ് കളിക്കേണ്ടിയിരുന്നത്. 
സംഘര്‍ഷം പടര്‍ന്നതോടെ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ആളുകളോട് വീടിനു പുറത്തിറങ്ങരുതെന്ന നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ചെന്നൈയന്‍ എഫ്.സി കളിക്കാരോടും ടീം ഹോട്ടലിന് പുറത്ത് പോകരുതെന്ന് കര്‍ശനമായി പറഞ്ഞിട്ടുണ്ട്. ചെന്നൈയന്‍ ടീം ഇന്ന് വൈകുന്നേരത്തോടെ ഗുവാഹതി വിടേണ്ടതായിരുന്നു. എന്നാല്‍ സംഘര്‍ഷ വഷളാവുന്ന സാഹചര്യത്തില്‍ അവരോട് ഹോട്ടലില്‍ തന്നെ തങ്ങാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. 

Latest News