Sorry, you need to enable JavaScript to visit this website.

ബക്‌നറെ കടന്ന് അലീം ധര്‍

പെര്‍ത്ത് - പാക്കിസ്ഥാന്‍കാരനായ അലീം ധര്‍ ഏറ്റവുമധികം ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങള്‍ നിയന്ത്രിച്ച അമ്പയറായി. പെര്‍ത്തില്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്റും തമ്മിലുള്ള ആദ്യ മത്സരം അമ്പത്തൊന്നുകാരന്‍ നിയന്ത്രിക്കുന്ന 129 ാമത്തെ ടെസ്റ്റാണ്. വെസ്റ്റിന്‍ഡീസിന്റെ സ്റ്റീവ് ബക്‌നറെയാണ് ധര്‍ മറികടന്നത്. പാക്കിസ്ഥാന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായിരുന്ന ധര്‍ 2003 ല്‍ ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിലുള്ള ധാക്ക ടെസ്റ്റിലാണ് അമ്പയറായി രംഗപ്രവേശം ചെയ്തത്. 
ബക്‌നര്‍ 1989-2009 കാലയളവില്‍ 128 ടെസ്റ്റും 181 ഏകദിനങ്ങളും നിയന്ത്രിച്ചിരുന്നു. 
ഏകദിനങ്ങളിലും റെക്കോര്‍ഡിനടുത്താണ് പാക്കിസ്ഥാന്‍കാരന്‍. ഇതുവരെ 207 ഏകദിനങ്ങള്‍ നിയന്ത്രിച്ചു. 209 മത്സരങ്ങളില്‍ അമ്പയറായ ദക്ഷിണാഫ്രിക്കയുടെ റൂഡി കൊയറ്റ്‌സന്റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. 46 ട്വന്റി20 ഇന്റര്‍നാഷനലുകളും ധര്‍ നിയന്ത്രിച്ചിട്ടുണ്ട്.

Latest News