Sorry, you need to enable JavaScript to visit this website.

തല മാറട്ടെ, റാഷിദിനു പകരം അസ്ഗര്‍ 

ലഖ്‌നൗ - അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ വീണ്ടും തലമാറ്റം. ലോകകപ്പിനു ശേഷം മൂന്നു ക്രിക്കറ്റിലും ക്യാപ്റ്റനായി നിയമിക്കപ്പെട്ട റാഷിദ് ഖാനെ മാറ്റി വീണ്ടും അസ്ഗര്‍ അഫ്ഗാനെ നായകനായി നിയമിച്ചു. ലോകകപ്പിന് തൊട്ടുമുമ്പ് അസ്ഗറിനെ മാറ്റി മൂന്നു ക്രിക്കറ്റില്‍ മൂന്നു ക്യാപ്റ്റന്മാരെ കൊണ്ടുവന്നത് വലിയ വിവാദമായിരുന്നു. റാഷിദ് ട്വന്റി20 ടീമിന്റെ നായകനായി നിശ്ചയിക്കപ്പെട്ടു. ലോകകപ്പിനു ശേഷം റാഷിദിനെ മൂന്നു ക്രിക്കറ്റിലും നായകനായി നിയമിച്ചു. വെസറ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ടീം നിറംകെട്ടതോടെയാണ് റാഷിദിനെ മാറ്റിയത്. ട്വന്റി20 പരമ്പര ജയിച്ചെങ്കിലും ഏകദിനങ്ങളിലും ഏക ടെസ്റ്റിലും അഫ്ഗാനിസ്ഥാന്‍ ദയനീയ പരാജയം ഏറ്റുവാങ്ങി. 
പത്തൊമ്പതുകാരനായ റാഷിദ് ലോക ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. സ്പിന്നര്‍ ഇനി വൈസ് ക്യാപ്റ്റനായിരിക്കും. 

Latest News