യു.എ.ഇയില്‍ ബുധനാഴ്ച ശക്തമായ മഴക്ക് സാധ്യത

ദുബായ്- യു.എ.ഇയില്‍ മഴ തുടരുന്നു. ബുധനാഴ്ചയും മഴ തുടരാനാണ് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍.സി.എം) അറിയിച്ചു.
ദുബായ്, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, അബുദാബി ഡെല്‍മ, അല്‍ സില, ഗുവൈഫാത്, റാസല്‍ഖൈമയിലെ തീരദേശങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ പെയ്യുന്നത്. ഇവിടങ്ങളിലും വടക്കന്‍ എമിറേറ്റുകളിലും ആകാശം മേഘാവൃതമാണ്.
ബുധനാഴ്ച രാജ്യത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴക്കു സാധ്യതയുണ്ട്. ആകാശം വരും ദിവസങ്ങളില്‍ മേഘാവൃതമാകും. സാമാന്യം പരക്കെയുള്ള  മഴ തുടരും. ദുബായിലും വടക്കന്‍ എമിറേറ്റുകളിലും ചൊവ്വ അര്‍ധരാത്രി മുതല്‍ ബുധന്‍ പകല്‍ മുഴുവനും ശരാശരിയില്‍ മുകളില്‍ ശക്തമായ മഴ പെയ്‌തേക്കുമെന്നാണ് പ്രവചനം.
മഴ കാരണം രാജ്യത്ത് താപനില 25 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു.

 

Latest News