Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാന്‍ കളിക്കാര്‍  ആദ്യമായി നാട്ടില്‍ കളിക്കും

ഇസ്‌ലാമാബാദ് - പത്തു വര്‍ഷത്തിനു ശേഷം ആദ്യമായി പാക്കിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റിന് വേദിയൊരുക്കുന്നു. രണ്ടു മത്സര പരമ്പരക്കായി ശ്രീലങ്കന്‍ ടീം ഇസ്‌ലാമാബാദിലെത്തി. തിങ്കളാഴ്ച ആദ്യ ടെസ്റ്റ് ആരംഭിക്കും. 2009 ല്‍ പാക്കിസ്ഥാനില്‍ അവസാനം ടെസ്റ്റ് കളിച്ച ടീം ശ്രീലങ്കയാണ്. ലാഹോറില്‍ ടീം ബസിനു നേരെയുണ്ടായ ഭീകരാക്രമണമാണ് ലോക ക്രിക്കറ്റില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയത്.
75 ടെസ്റ്റ് കളിച്ച അസ്ഹര്‍അലിയും 71 മത്സരം കളിച്ച ആസാദ് ശഫീഖുമുള്‍പ്പെടെ പാക്കിസ്ഥാന്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും സ്വന്തം രാജ്യത്ത് ആദ്യ ടെസ്റ്റായിരിക്കും ഇത്. യു.എ.ഇയിലാണ് ഇതുവരെ പാക്കിസ്ഥാന്‍ ഹോം മത്സരങ്ങള്‍ കളിച്ചിരുന്നത്. അടുത്ത കാലം വരെ പാക്കിസ്ഥാന്റെ കോച്ചായിരുന്ന മിക്കി ആര്‍തറാണ് ഇപ്പോള്‍ ശ്രീലങ്കയുടെ പരിശീലകന്‍. 

 

Latest News