ദുബായ്-ദുബായിയുടെ കിരീടമെന്ന് അറിയപ്പെടുന്ന ബുര്‍ജുല്‍ അറബ് ടവറിന് 20 വയസ്സ്. 1999 ഡിസംബര്‍ ഒന്നിനാണ് ഈ കടല്‍ കെട്ടിടത്തിന്റെ കവാടം തുറന്നത്.
ദുബായിയുടെ പ്രതീകമായി മാറിയ കെട്ടിടമാണ് ബുര്‍ജുല്‍ അറബ്. ബുര്‍ജ് ഖലീഫ വരുന്നതിന് മുമ്പ് രാജ്യത്തെ ഏറ്റവും വലിയ നിര്‍മാണ ആകര്‍ഷണവുമായിരുന്നു. കാലം പിന്നിട്ടെങ്കിലും ബുര്‍ജുല്‍ അറബിന്റെ പ്രൗഢിക്ക് യാതൊരു മങ്ങലുമില്ല.
ജുമൈറ കടല്‍തീരത്ത് വരുന്നവര്‍ ഈ ആഡംബര ഹോട്ടലിന്റെ അഴക് കാണാതെ മടങ്ങില്ല. ബുര്‍ജുല്‍ അറബ് പശ്ചാത്തലമായി സെല്‍ഫിയെടുക്കാന്‍ ഇപ്പോഴും തിരക്കാണ്.
തിരമാലകള്‍ക്ക് മധ്യേ തലയുയര്‍ത്തിയാണ് ബുര്‍ജുല്‍ അറബിന്റെ നില്‍പ്. കടലിനു മുകളില്‍ കെട്ടിയ പാലത്തിലൂടെയാണ് ഹോട്ടല്‍ കെട്ടിടത്തിലേക്ക് നടക്കേണ്ടത്.
ആധുനിക വാസ്തുവിദ്യയുടെ സങ്കേതങ്ങളെ പ്രകൃതിയോട് സമന്വയിപ്പിച്ച് നിര്‍മിച്ച അത്ഭുത കെട്ടിടമാണിത്. രണ്ടു പതിറ്റാണ്ടിന്റെ പഴക്കം അറിയാത്ത വിധം എപ്പോഴും മോടിപിടിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നതും ഇതിന്റെ സവിശേഷതയാണ്.