Sorry, you need to enable JavaScript to visit this website.

കാര്യവട്ടത്ത് കളി പിഴച്ചു

തിരുവനന്തപുരം- ബൗളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലും ഇന്ത്യയെ നിഷ്പ്രഭമാക്കിയ വെസ്റ്റിന്‍ഡീസ് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ടീമിന് പരാജയം സമ്മാനിച്ചു. രണ്ടാം ട്വന്റി20 നിഷ്പ്രയാസം ഒമ്പത് പന്ത് ശേഷിക്കെ എട്ടു വിക്കറ്റിന് ജയിച്ച സന്ദര്‍ശകര്‍ മൂന്നു മത്സര പരമ്പരയില്‍ 1-1 ലെത്തി. ശിവം ദൂബെയുടെ കന്നി അര്‍ധ ശതകവും റിഷഭ് പന്ത് പുറത്താവാതെ നേടിയ 33 റണ്‍സും വഴി ഇന്ത്യ പടുത്തുയര്‍ത്തിയ ഏഴിന് 170 റണ്‍സ് വിന്‍ഡീസിന് വെല്ലുവിളിയേ ആയില്ല. വിന്‍ഡീസ് നിരയില്‍ ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായതോടെ അനായാസ വിജയത്തിലേക്കാണ് ടീം കുതിച്ചത്. കാര്യവട്ടത്തെ മൂന്ന് രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയുടെ ആദ്യ പരാജയമാണ് ഇത്. സ്‌കോര്‍:  ഇന്ത്യ ഏഴിന് 170, വെസ്റ്റിന്‍ഡീസ് 18.3 ഓവറില്‍ രണ്ടിന് 173.
ലെന്‍ഡല്‍ സിമണ്‍സിന്റെയും (45 പന്തില്‍ 67 നോട്ടൗട്ട്) നിക്കോളസ് പുരാന്റെയും (18 പന്തില്‍ 38 നോട്ടൗട്ട്) വെടിക്കെട്ടിലാണ് സന്ദര്‍ശകര്‍ ജയം പിടിച്ചത്. 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യക്ക് തുടക്കം പാളി. രോഹിത് ശര്‍മയും (18 പന്തില്‍ 15), കെ എല്‍ രാഹുലും (11 പന്തില്‍ 11) റണ്‍സെടുക്കാന്‍ പ്രയാസപ്പെട്ട ശേഷം പുറത്തായി. ആദ്യ മത്സരത്തിലെ ഹീറോ കോഹ്‌ലിക്കും (17 പന്തില്‍ 19) ഇത്തവണ പിഴച്ചപ്പോള്‍ കന്നി അര്‍ധ സെഞ്ചുറിയുമായി ദൂബെ (30 പന്തില്‍ 54) കളം വാണു. റിഷഭ് (22 പന്തില്‍ 33 നോട്ടൗട്ട്), പന്തുമാണ്(33*) ഇന്ത്യയെ കാത്തത്. ദീപക് ചഹാറും(1*) പുറത്താകാതെ നിന്നു. ശ്രേയസ് അയ്യര്‍ (11 പന്തില്‍ 10), ജദേജ (9), വാഷിംഗ്ടണ്‍ സുന്ദര്‍ (0) എന്നിവരും വന്ന ഒന്നൊന്നായി മടങ്ങിയത് ആരാധകരെ ഞെട്ടിച്ചു. 

Latest News