Sorry, you need to enable JavaScript to visit this website.

സൂപ്പര്‍ സബ്ബിന്റെ ഗോളില്‍ ഗോവക്ക് വിജയം

ഹൈദരാബാദ് - ഐ.എസ്.എല്ലിലെ വിരസമായ മത്സരത്തില്‍ ഹൈദരാബാദ് എഫ്.സിയെ 1-0 ന് തോല്‍പിച്ച് ഗോവ എഫ്.സി പോയന്റ് പട്ടികയില്‍ മൂന്നാമതെത്തി. സൂപ്പര്‍ സബ് മന്‍വീര്‍ സിംഗാണ് അറുപത്തെട്ടാം മിനിറ്റില്‍ ഏക ഗോളടിച്ചത്. 
ആദ്യ പകുതി തീര്‍ത്തും രസം കൊല്ലിയായിരുന്നു. ഒരവസരം മാത്രമാണ് പിറന്നത്. ബാറിനു മുകളിലേക്ക് ഹെഡ് ചെയ്ത റഫായേല്‍ ലോപസ് ഗോമസ് ഹൈദരാബാദിന് ലീഡ് നല്‍കാനുള്ള സുവര്‍ണാവസരം കളഞ്ഞുകുളിച്ചു. ഇരു ടീമുകളും പരുക്കനടവ് പുറത്തെടുത്തതോടെ നിരവധി മഞ്ഞക്കാര്‍ഡുകളുമായാണ് രണ്ടാം പകുതി തുടങ്ങിയത്. അറുപത്തെട്ടാം മിനിറ്റില്‍ മന്‍വീര്‍ ലക്ഷ്യം കണ്ടു. എഴുപത്തേഴാം മിനിറ്റില്‍ ആദില്‍ ഖാന്റെ ഡൈവിംഗ് ഹെഡര്‍ ലക്ഷ്യം പിഴച്ചതോടെ ഗോവ മൂന്നു പോയന്റുമായി ഹൈദരാബാദ് വിട്ടു. 

Latest News