Sorry, you need to enable JavaScript to visit this website.
Saturday , August   08, 2020
Saturday , August   08, 2020

മധുരം, മഹിതം, മലപ്പുറം പെരുമ

ജീവകാരുണ്യപ്രവർത്തനങ്ങളിൽ മാതൃക കാണിച്ച് മുന്നേറുന്ന മലപ്പുറം സൗഹൃദവേദിയുടെ കൂട്ടായ്മയിലെ വിവിധ കലാപരിപാടികളും മറ്റ് ചടങ്ങുകളും ഏറെ ആകർഷകമായി. 


മലപ്പുറം സൗഹൃദവേദി രക്ഷാധികാരിയും സഹ്‌റാനി ഗ്രൂപ്പ് മിഡിൽ ഈസ്റ്റ് സ്ഥാപകനുമായ പി.കെ കുഞ്ഞാനെ ചടങ്ങിൽ ആദരിച്ചു. മുസാഫിർ സ്‌നേഹോപഹാരം നൽകി.
മലപ്പുറം മുനിസിപ്പൽ പ്രദേശത്തെ നിർധനരായ 10 യുവതികളുടെ സമൂഹവിവാഹം നടത്താൻ സൗഹൃദവേദി മുൻകൈ എടുക്കണമെന്നും രണ്ട് പേരുടെ വിവാഹച്ചെലവ് സ്വയം വഹിക്കുമെന്നും സ്‌നേഹോപഹാരം സ്വീകരിച്ച് പി.കെ കുഞ്ഞാൻ പ്രഖ്യാപിച്ചു. സമൂഹ വിവാഹത്തിന് ഒരു യുവതിയെ മലപ്പുറം സൗഹൃദവേദിയും ഏറ്റെടുത്തതായി ചെയർമാൻ പറഞ്ഞു. കുട്ടികളുടേയും മുതിർന്നവരുടേയും ചിൽഡ്രൻസ് പെനാൽറ്റി ഷൂട്ടൗട്ട് മൽസരം ലത്തീഫ് ഹാജി മലപ്പുറം (ഈമാൻ ബേക്കറി) ഉദ്ഘാടനം ചെയ്തു. ഷൂട്ടൗട്ട് മൽസര വിജയികളായ ഷാമിൽ മുഹമ്മദ്, അദ്‌നാൻ മാഞ്ഞാലി എന്നിവർക്ക് സുൽഫീക്കർ ഒതായി, ബിജു രാമന്തളി ട്രോഫി നൽകി. ഷൂട്ടൗട്ട് മൽസരം അഷ്ഫർ നരിപ്പറ്റ നിയന്ത്രിച്ചു. മിർസ ഷരിഫിന്റെ കേരളപ്പിറവി സ്വാഗത ഗാനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു. ഹനീഫ് വാപ്പനു അവതരിപ്പിച്ച ഓട്ടൻ തുള്ളൽ, ബേബി റിസ നിയാസ് പുതുശേരി അവതരിപ്പിച്ച കുട്ടികളുടെ നൃത്തം സദസ്സിന് കുളിർമയേകി.  മിർസ ഷെരിഫ്, മൻസൂർ എടവണ്ണ, മൻസൂർ ഫറൂഖ്, ഹാഷിം പാലകത്ത്, ആശാ ഷിജു, മുംതാസ് അബ്ദുറഹിമാൻ,  ഫാത്തിമ റിൻഷ കാടേരി, നിയാസ് കോയ്മ, ഫിറോസ് ബാബു മഞ്ഞക്കണ്ടൻ, പി ഫൈസൽ, വി പി സക്കരിയ എന്നിവർ ഗാനം ആലപിച്ചു.


നറുക്കെടുപ്പ് വിജയികളായ മുംതാസ് ബഷീർ, അഷ്ഫർ നരിപ്പറ്റ എന്നിവർക്ക് പി ടി റഫീഖ് മലപ്പുറം, ഫിർദൗസ് ഖാൻ എന്നിവർ സമ്മാനം നൽകി.മാതൃകാ ദമ്പതികളായി തെരഞ്ഞെടുക്കപ്പെട്ട പി കെ വീരാൻ ബാവ, നൂറുന്നീസ എന്നിവർക്ക് പി കെ റഹീം (സഹ്‌റാനി ഗ്രൂപ്പ് മിഡിൽ ഈസ്റ്റ്) മെമന്റോ നൽകി ആദരിച്ചു. ഷൂട്ടൗട്ട് മൽസരം അഷ്ഫർ നരിപ്പറ്റ നിയന്ത്രിച്ചു. ബഷീർ അഹമ്മദ് മച്ചിങ്ങൽ, മുസാഫർ അഹമ്മദ് പാണക്കാട്,ഷാജി മോൻ മുണ്ടുപറമ്പ്,ഹക്കീം പാറക്കൽ, കമാൽ കളപ്പാടൻ, നൂറുന്നീസ ബാവ, ഹഫ്‌സാ മുസാഫർ എന്നിവർ ആശംസകൾ നേർന്നു.


എ കെ മജീദ് പാണക്കാട്, സാബിർ പാണക്കാട്, ജുനൈദ്, അനീഷ് തോരപ്പ, പി.കെ നാദിർഷ, റഫീഖ് കലയത്ത്, ഹക്കീം മുസ്‌ലിയാരകത്ത്, നൗഷാദ് ബാബു കളപ്പാടൻ,സി പി സൈനുൽ ആബിദ് എന്നിവർ നേതൃത്വം നൽകി. റിയാസ് മഞ്ഞക്കണ്ടനായിരുന്നു അവതാരകൻ. സലീം സൂപ്പർ സ്വാഗതവും പി കെ വീരാൻ ബാവ നന്ദിയും പറഞ്ഞു.

വനിതാ സംഗമം
മലപ്പുറം സൗഹൃദവേദി വനിതാ വിംഗ് 'മീറ്റ് ടുഗതർ 2019 ' പരിപാടിയും ഏറെ ആകർഷകമായി. സൗഹൃദവേദിയുടെ സന്നദ്ധ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സലീനാ മുസാഫിർ അഭിപ്രായപ്പെട്ടു.  നൂറുന്നീസ ബാവ അധ്യക്ഷത വഹിച്ചു. യു എം ഹുസൈൻ മലപ്പുറം ആമുഖ പ്രസംഗം നടത്തി. ചടങ്ങിൽ വെച്ച് 26 വർഷത്തെ പ്രവാസം അവസാനിപ്പിച്ച്  നാട്ടിലേക്ക് പോകുന്ന ഗായകനും സംഗീത സംവിധായകനുമായ മൻസൂർ എടവണ്ണക്ക്‌നൂറുന്നീസ ബാവ സ്‌നേഹോപഹാരം നൽകി.

ആശാ ഷിജു, ഹനീഫ് വാപ്പൻ, മുംതാസ് റഹ്മാൻ, ഫാത്തിമാ റിൻഷ കാടേരി, റിഹാൻ ബാവ റിഷ്‌നി കലയത്ത്, ഷസ്ഫ, ഷസ, ബേബി റിസ പുതുശേരി  അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് സദസ്സിന് കുളിർമയേകി. മലപ്പുറം സൗഹൃദവേദി റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിലെ ഒരു വധുവരൻമാരുടെ സ്വർണ്ണം, വസ്ത്രം പേര് വ്യക്തമാക്കാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി സ്‌പോൺസർ ചെയ്ത വിവരം ചടങ്ങിൽ അറിയിച്ചു. മുംതാസ് ബഷീർ മച്ചിങ്ങൽ, സാബിറാ റഫീഖ്, ജാസ്മിൻ നിസാർ, നജ്മ ഹാരിസ് കൊന്നോല, ബഷീർ അഹമ്മദ് മച്ചിങ്ങൽ, രാജീവ് പുതിയകുന്നത്ത്, മുസാഫർ അഹമ്മദ് പാണക്കാട്, കമാൽ കളപ്പാടൻ , ഷാനവാസ് തളാപ്പിൽ എന്നിവർ ആശംസകൾ നേർന്നു.


നൗഷാദ് ബാബു കളപ്പാടൻ, അനീഷ് തോരപ്പ, ലത്തീഫ് നരിപ്പറ്റ, സലീം സൂപ്പർ, പി കെ വീരാൻ ബാവ, ഫിറോസ് ബാബു കലയത്ത്, മുഹമ്മദ് നിസാർ മച്ചിങ്ങൽ എന്നിവർ നേതൃത്വം നൽകി. ഹഫ്‌സാ മുസാഫർ സ്വാഗതവും, ഷക്കീലാ റഫീഖ് കലയത്ത് നന്ദിയും പറഞ്ഞു.

Latest News