അബുദാബി- അബുദാബിയില്‍ മത്സ്യ വില ഗണ്യമായി കുറഞ്ഞു, ശൈത്യകാലം പുരോഗമിക്കുമ്പോള്‍ നിരക്ക് ഇനിയും കുറയുമെന്ന് തലസ്ഥാനത്തെ മിന സായിദിലെ അബുദാബി ഫിഷ് മാര്‍ക്കറ്റിലെ മത്സ്യ വ്യാപാരികള്‍ പറഞ്ഞു.
വിവിധ മത്സ്യങ്ങള്‍ക്ക് കിലോഗ്രാമിന് 30 ദിര്‍ഹം വരെ കുറവുണ്ടായതായി അവര്‍ പറഞ്ഞു. ഏറ്റവും പ്രചാരമുള്ള മത്സ്യമായ ഹാമോര്‍ കിലോക്ക് 35 ദിര്‍ഹത്തിന് വരെ വാങ്ങാം, ഏതാനും മാസംമുമ്പ് കിലോക്ക് 60 ദിര്‍ഹത്തിന് മുകളിലായിരുന്നു.
മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരമാണ് കാലാവസ്ഥയെന്നും അവര്‍ പറഞ്ഞു. ദിവസം കഴിയുന്തോറും മീന്‍പിടിത്തം മെച്ചപ്പെടുന്നതിനാല്‍, വില ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി
മിന ഫിഷ് മാര്‍ക്കറ്റിലെ മലയാളി വ്യാപാരി മുഹമ്മദ് അഷ്റഫ് പറഞ്ഞു, “






