കുവൈത്തില്‍ മലയാളി കത്തിക്കരിഞ്ഞ നിലയില്‍

കുവൈത്ത് സിറ്റി- ക്ലാപ്പന പ്രയാര്‍ തെക്ക് കാട്ടേത്ത് മോഹന്‍ റോയിയുടെ (48) മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നവംബര്‍ 25 മുതല്‍ മോഹനെ കാണാനില്ലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മിനാ അബ്ദുല്ലയില്‍ തിരിച്ചറിയാനാകാത്ത വിധത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
സമീപത്തുനിന്നു ലഭിച്ച പഴ്‌സില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മൂന്നു വര്‍ഷമായി െ്രെഡവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമേ മൃതദേഹം വിട്ടുനല്‍കൂ. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരനു നാട്ടില്‍ പരാതി നല്‍കി. പ്രീതയാണ് മോഹന്‍ റോയിയുടെ ഭാര്യ. മകള്‍: സെഞ്ചല്‍.

 

Latest News