ഭാവനക്ക് അജ്ഞാതന്റെ വധഭീഷണി,  നടിയുടെ മൊഴിയെടുത്തു 

ചാവക്കാട്- സോഷ്യല്‍ മീഡിയയിലൂടെ അജ്ഞാതന്‍ വധഭീഷണി മുഴക്കിയതിനെതിരെ നല്‍കിയ പരാതിയില്‍ നടി ഭാവന ചാവക്കാട് കോടതിയില്‍ രഹസ്യമൊഴി നല്‍കി. ചൊവ്വാഴ്ച വൈകിട്ട് നാലിന് കോടതിയിലെത്തിയ താരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.ബി വീണയ്ക്ക് മുമ്പാകെയാണ് രഹസ്യമൊഴി നല്‍കിയത്.
ഭാവനയുടെ ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു വ്യാജ പ്രൊഫൈലിലൂടെ അശ്ലീല കമന്റിടുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. ഇത് സംബന്ധിച്ച് നല്‍കിയ പരാതിയില്‍ ജൂലൈ ഒന്നിനാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്.ഇതേ തുടര്‍ന്ന് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഭാവന രഹസ്യമൊഴി നല്‍കിയത്.

Latest News