ദോഹ - അവസാന ലീഗ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഒമാനെ 3-1 ന് തകര്‍ത്ത് സൗദി അറേബ്യ ഗള്‍ഫ് കപ്പ് ഫുട്ബോളിന്റെ സെമി ഫൈനലില്‍ ഇടം പിടിച്ചു. തോല്‍വിയോടെ ടൂര്‍ണമെന്റ് തുടങ്ങിയ സൗദി ഗ്രൂപ്പ് ബി-യില്‍ ഒന്നാമതെത്തി. ആതിഥേയരും ഏഷ്യന്‍ ചാമ്പ്യന്മാരുമായ ഖത്തറുമായാണ് സൗദി സെമി ഫൈനല്‍ കളിക്കുക. ഖത്തറിനോട് 2-4 ന് തോറ്റതോടെ യു.എ.ഇയും സൗദിയോട് തോറ്റതോടെ ഒമാനും പുറത്തായി. പത്തു പേരായിച്ചുരുങ്ങിയിട്ടും യെമനുമായി ഗോള്‍രഹിത സമനില പാലിച്ച ഇറാഖാണ് ഗ്രൂപ്പ് എ-യിലെ ഒന്നാം സ്ഥാനക്കാര്‍.
ഗ്രൂപ്പ് ബി-യില്‍ നിന്ന് സൗദിക്കൊപ്പം ബഹ്റൈനും സെമി ഫൈനലിലേക്കു മുന്നേറി. ആദ്യന്തം ആവേശകരമായ പോരാട്ടത്തില്‍ ബഹ്റൈനോട് 2-4 ന് തോറ്റ കുവൈത്ത് പുറത്തായി. ഒമാനൊപ്പം നാലു പോയന്റുമായി തുല്യത പാലിച്ചെങ്കിലും കൂടുതല്‍ ഗോള്‍വ്യത്യാസത്തിലാണ് ബഹ്റൈന്‍ സെമിയിലെത്തിയത്. ഇറാഖുമായാണ് ബഹ്റൈന്‍ സെമി കൡക്കുക.
ഒമാനെതിരെ ഹത്താന്‍ ബാഹെബരിയാണ് സൗദിക്കു വേണ്ടി രണ്ടു ഗോളടിച്ചത്.