ദേശീയ ദിനാഘോഷ നിറവില്‍ യു.എ.ഇ, അറ്റമില്ലാത്ത ആഘോഷ രാവ്

അബുദാബി- യു.എ.ഇ.യോടുള്ള ദൃഢവിശ്വാസം വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുകയാണ് ദേശീയ ദിനത്തിലെന്ന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. സമഗ്ര വികസനത്തിലൂടെ ലോകത്തെ അതിശയിപ്പിക്കാന്‍ രാഷ്ട്രത്തെ സജ്ജമാക്കിയ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെ സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യു.എ.ഇ. ഏകീകരണത്തിന്റെ അടയാളമായ ശൈഖ് സായിദിന്റെയും അദ്ദേഹത്തിന്റെ ആത്മമിത്രവും യു.എ.ഇ. സ്ഥാപകനുമായ ശൈഖ് റാഷിദ് ബിന്‍ സായിദ് അല്‍ മക്തൂമിന്റെയും സ്മരണയിലാണ് നാല്‍പത്തെട്ടാം ദേശീയദിനത്തില്‍ രാഷ്ട്രമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

ശുഭാപ്തിവിശ്വാസത്തോടെ മനോഹരമായ ഭാവിയിലേക്കുള്ള യാത്രയിലാണ് രാഷ്ട്രമെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു.
രാജ്യം 48 ാമത് ദേശീയദിനം ആഘോഷിക്കുമ്പോള്‍ സ്വദേശികളും പ്രവാസികളുമെല്ലാം  ഒരേ മനസ്സോടെ അണിനിരന്നു. രാഷ്ട്രരൂപവത്കരണത്തിന്റെ 48 ആണ്ടുകള്‍ പിന്നിടുമ്പോള്‍ ലോകത്തിനുമുന്നില്‍ വലിയ നേട്ടങ്ങളോടെയാണ് യു.എ.ഇ. നിലകൊള്ളുന്നത്.  സമാനതകളില്ലാത്ത ആഘോഷ പരിപാടികളില്‍ സ്വദേശികളും വിദേശികളും ഒറ്റമനസ്സോടെ പങ്കാളികളായി.

 

Latest News