Sorry, you need to enable JavaScript to visit this website.

അഫീഫ്, കുമഗായി മികച്ച ഏഷ്യന്‍ ഫുട്‌ബോളര്‍മാര്‍

ഹോങ്കോംഗ് - ഖത്തര്‍ ഫോര്‍വേഡ് അക്രം അഫീഫിനെയും ജപ്പാന്റെ ലോകകപ്പ് വീരനായിക സാകി കുമഗായിയും ഏഷ്യയിലെ മികച്ച പുരുഷ, വനിതാ ഫുട്‌ബോള്‍ കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു. ഖത്തര്‍ ചാമ്പ്യന്മാരായ ഏഷ്യന്‍ കപ്പില്‍ അഫീഫ് റെക്കോര്‍ഡായ പത്തു ഗോളിന് വഴിയൊരുക്കിയിരുന്നു. അല്‍സദ്ദിനെ ഖത്തര്‍ ലീഗ് കിരീടത്തിലേക്കും ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്കും നയിച്ചു. ഇറാന്‍ ഗോള്‍കീപ്പര്‍ അലിരിസ ബെയരന്‍വന്ത്, ജപ്പാന്റെ തോമോവാകി മകീനൊ എന്നിവരാണ് അഫീഫിനൊപ്പം അന്തിമ പട്ടികയിലുണ്ടായിരുന്നത്. അഫീഫ് അവാര്‍ഡ് സ്വീകരിക്കാന്‍ ഹോങ്കോംഗില്‍ എത്തിയിരുന്നില്ല. ഖത്തര്‍ ടീമിനൊപ്പം ദോഹയില്‍ ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റില്‍ കളിക്കുകയാണ് ഇരുപത്തിമൂന്നുകാരന്‍. 
ഇരുപത്തൊമ്പതുകാരിയായ കുമഗായായിയാണ് 2011 ല്‍ ജപ്പാന്‍ ലോകകപ്പ് നേടിയപ്പോള്‍ പെനാല്‍ട്ടിയിലൂടെ വിജയ ഗോളടിച്ചത്. 2012 ലെ ഒളിംപിക്‌സിലും 2015 ലെ ലോകകപ്പിലും ഫൈനലിലെത്തിയ ജപ്പാന്‍ ടീമിലും പ്രധാന അംഗമായിരുന്നു. ഈ വര്‍ഷം ഏഷ്യന്‍ കിരീടത്തിലേക്കും ജപ്പാനെ നയിച്ചു. 

Latest News