ഒളിംപിക് മെഡല്‍ പ്രതീക്ഷിച്ച  താരം മരുന്നടിക്ക് പിടിയില്‍

ന്യൂദല്‍ഹി - 2020 ലെ ടോക്കിയൊ ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷയെന്ന നിലയില്‍ കായിക മന്ത്രാലയത്തിന്റെ ടാര്‍ഗറ്റ് ഒളിംപിക് പോഡിയം പട്ടികയിലുണ്ടായിരുന്ന എട്ട് വനിതാ ബോക്‌സര്‍മാരില്‍ പ്രമുഖയായ നീരജ് ഉത്തേജക മരുന്നടിക്ക് പിടിയിലായി. ഈയിടെ ഗുവാഹതിയില്‍ നടന്ന ഇന്ത്യന്‍ ഓപണില്‍ 57 കിലൊ വിഭാഗം ചാമ്പ്യനായിരുന്നു. 
സെപ്റ്റംബര്‍ 24 ന് ശേഖരിച്ച സാമ്പിള്‍ ഖത്തര്‍ ആന്റി ഡോപിംഗ് ലാബിലാണ് പരിശോധിച്ചത്. പരിശോധനാ ഫലം അംഗീകരിച്ച ഇരുപത്തിനാലുകാരി ബി സാമ്പിള്‍ പരിശോധന ആവശ്യപ്പെട്ടില്ല. 

Latest News