യു.എ.ഇയില്‍ ഈയാഴ്ച മഴയെന്ന് പ്രവചനം


അബുദാബി- യു.എ.ഇ ദേശീയ ദിനത്തിന് മഴയുടെ അകമ്പടിയുണ്ടാകുമെന്ന് യു.എ.ഇ കാലാവസ്ഥാവകുപ്പ്.

എന്‍സിഎം പുറപ്പെടുവിച്ച കാലാവസ്ഥാ പ്രവചനം അനുസരിച്ച്, വടക്കുപടിഞ്ഞാറന്‍ ഭാഗത്തുനിന്നുള്ള ന്യൂനമര്‍ദം യു.എ.ഇയെ ബാധിക്കും. ഇത്  തിങ്കള്‍ വരെ മഴ മേഘങ്ങള്‍ രൂപപ്പെടുന്നതിലേക്ക് നയിക്കും.

തിങ്കളാഴ്ച വൈകുന്നേരം മുതല്‍ വ്യാഴം വരെ (ഡിസംബര്‍ 5) വിവിധ തീവ്രതകളുള്ള മഴ പെയ്യുമെന്നും കാറ്റുള്ളതും പൊടി നിറഞ്ഞതുമായ കാലാവസ്ഥ ദൃശ്യപരത കുറയ്ക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

Latest News