Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യു.എ.ഇയില്‍ മധുരപാനീയങ്ങള്‍ക്ക് അധിക നികുതി ഡിസംബര്‍ ഒന്നു മുതല്‍

അബുദാബി- യു.എ.ഇയില്‍ ഇലക്ട്രോണിക് പുകവലി ഉപകരണങ്ങള്‍, മധുരമുള്ള പാനീയങ്ങള്‍ എന്നിവക്കുള്ള പുതിയ സെലക്ടീവ് ടാക്‌സ് ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
ഇ-സ്‌മോക്കിംഗ് ഉപകരണങ്ങള്‍ക്കും (അവയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ദ്രാവകങ്ങളും) മധുരമുള്ള പാനീയങ്ങള്‍ക്കും 2019 ഡിസംബര്‍ 1 മുതല്‍ നികുതി ബാധകമാക്കുമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.
കാബിനറ്റ് തീരുമാനങ്ങളും ധനമന്ത്രാലയത്തിന്റെ നിര്‍ദേശവും അനുസരിച്ച് ഇ-സ്‌മോക്കിംഗ് ഉപകരണങ്ങളുടെയും അതിന്റെ ദ്രാവകങ്ങളുടെയും നിര്‍മ്മാതാക്കള്‍, ഇറക്കുമതിക്കാര്‍, സ്‌റ്റോക്ക്‌പൈലര്‍മാര്‍, മധുരപാനീയ കമ്പനികള്‍ എന്നിവ അതോറിറ്റിയുടെ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എഫ്.ടി.എ ആവശ്യപ്പെട്ടു.
രജിസ്‌ട്രേഷന്‍ പ്രക്രിയകള്‍ പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ പിഴ ഈടാക്കുമെന്നും അതോറിറ്റി പറഞ്ഞു.
പഞ്ചസാരയുടെയോ മധുരപലഹാരത്തിന്റെയോ ഉറവിടം ചേര്‍ത്ത് കുടിക്കാന്‍ തയാറാക്കിയ ഏത് ഉല്‍പ്പന്നത്തേയും മധുരപാനീയമായി കണക്കാക്കി നികുതി ഈടാക്കും.

 

Latest News